തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ മുഖ്യപ്രതികളെ കോളേജില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. അഖിനെ കുത്താന്‍ ഉപയോഗിച്ച കത്തി ശിവരഞ്ജിത്തും നസീമും പോലീസിനു എടുത്തു കൊടുത്തു. ക്യാമ്പസിന് അകത്തു തന്നെയാണ് പ്രതികള്‍ കത്തി ഒളിപ്പിച്ചിരുന്നത്.
അഖിലിനെ കുത്തിയ സ്ഥലത്തിനോട് ചേര്‍ന്നുളള ചവറിനകത്താണ് ആയുധം ഒളിപ്പിച്ചിരുന്നത്. കയ്യിലൊതുങ്ങുന്ന ചെറിയ കത്തിയാണ് അഖിലിനെ കുത്താന്‍ ഉപയോഗിച്ചത്. ഏറെ ചോദ്യം ചെയ്യലിനു ശേഷമാണ് പ്രതികള്‍ ആയുധം ഒളിപ്പിച്ച സ്ഥലം കാണിച്ചു നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഒന്നാം പ്രതി ശിവരഞ്ജിത്താണ് കത്തി എടുത്തു കൊടുത്തത്. മാധ്യമങ്ങളെ ക്യാമ്പസിനുള്ളിലേക്ക് പോലീസ് പ്രവേശിപ്പിച്ചില്ല.
