ഹൈദരാബാദ്: തമിഴ്നാട് ബി ജെ പി പ്രസിഡന്റ് തമിഴിസൈ സൗന്ദര്രാജന് തെലങ്കാന ഗവര്‍ണറായി ചുമതലയേറ്റു. തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റീസ് രാഗവേന്ദ്ര സിംഗ് ചൗഹാനാണ് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തത്. രാജ് ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന് റെഡ്ഡി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, മറ്റ് മന്ത്രിമാര്‍, സ്പീക്കര്‍ ശ്രീനിവാസ റെഡ്ഡി, മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വം, ഹൈദരാബാദ് മേയര്‍ ബൊന്തു രാം മോഹന്‍, എം എല്‍ എമാര്‍ തുടങ്ങി നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു. തമിഴിസൈ സൗന്ദരരാജന്റെ കുടുംബാഗങ്ങളും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.
ഹൈദരാബാദ് ബെഗംപേറ്റ് വിമാനത്താവളത്തിലെത്തിയ തമിഴിസൈ സൗന്ദരരാജനെ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘമാണ് സ്വീകരിച്ചത്.
