ദില്ലി: ഹൈദരാബാദ്-വിജയവാഡ വിമാനം ടേക്ക് ഓഫിന് ശേഷം ടെയില്‍ പ്രോപ്പ് ഘടിപ്പിച്ച് പറത്തിയതിന് ഇന്‍ഡിഗോയിലെ രണ്ട് പൈലറ്റുമാരെ രണ്ട് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (എടിസി) അറിയിച്ചു. ജൂലൈ 24 നാണ് സംഭവം നടന്നതെന്ന് ഡിജിസിഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൈലറ്റുമാര്‍ക്ക് ഡിജിസിഎ നല്കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയില്‍ രണ്ടുപേരും തെറ്റ് സമ്മതിച്ചിട്ടുണ്ട്.
