ന്യൂഡല്‍ഹി: ജയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസര്‍, ലഷ്കര്‍ ഇ ത്വയ്ബ സ്ഥാപകന്‍ ഹാഫിസ് സയിദ്, മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം എന്നിവരെ കേന്ദ്ര സര്‍ക്കാര്‍ ഭീകരവാദികളായി പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇവരെ ഭീകരവാദികളായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ മാസം യുഎപിഎ നിയമഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയതിന്റെ അടിസ്ഥാനത്തിലാണു പുതിയ നടപടി. ലഷ്കര്‍ കമാന്‍ഡര്‍ സക്കിയുര്‍ റഹ്മാന് ലഖ്വിയെയും ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. മസൂദ് അസ്ഹറും ഹാഫിസ് സയിദും ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നു കണ്ടെത്തിയതായി ആഭ്യന്തര വകുപ്പു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
