ന്യൂഡല്‍ഹി: സാക്കിര്‍ നായിക് ഉള്‍പ്പെടെ നിയമത്തില്‍നിന്ന് മുങ്ങി നടക്കുന്ന അഭയാര്‍ഥികള്‍ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇവര്‍ക്കെതിരായ അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് വൈകുന്നതില്‍ ആശങ്കയുണ്ടെന്ന് ഇന്റര്‍പോളിനോട് അമിത് ഷാ. ശനിയാഴ്ചയാണ് ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ ജൂര്‍ഗന്‍ സ്റ്റോക്കിനെ ഷാ ആശങ്കയറിയിച്ചത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2016, 2017, 2018 വര്‍ഷങ്ങളില്‍ ഇന്റര്‍പോളിന് സി.ബി.ഐ യഥാക്രമം 91, 94, 123 റെഡ് കോര്‍ണര്‍ നോട്ടീസ് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.ഈ അപേക്ഷകളില്‍ യഥാക്രമം 87, 84, 76 നോട്ടീസുകളാണ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചത്.
മയക്കുമരുന്ന് കടത്ത്, അന്താരാഷ്ട്ര ഭീകരവാദം, കള്ളപ്പണം തുടങ്ങിയവക്കെതിരെ ദീര്‍ഘകാല നയപരിപാടകള്‍ ആരംഭിക്കണമെന്നും ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു.
