ജമ്മു കശ്മീരിന് എതിരെയുളള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് എതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്ര സ്മൃതി ഇറാനി. ഇതാദ്യമായല്ല പാക്കിസ്ഥാന് രാഹുല്‍ ഗാന്ധിയുടെ പിന്തുണ ലഭിക്കുന്നത്് സ്മൃതി ഇറാനി പറഞ്ഞു. അമേഠി സന്ദര്‍ശനത്തിലാണ് കോണ്‍ഗ്രസിനെതിരെ സ്മൃതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. രാഹുലിന്റെ പരാമര്‍ശം പാക്കിസ്ഥാന് ഐക്യ രാഷ്ട്ര സഭയ്ക്ക് മുന്നില്‍ അവതിരിപ്പിച്ചതിന് പിന്നാലെയാണ് സ്മൃതിയുടെ പ്രസ്താവന.
ത്രിവര്‍ണ്ണത്തെ കുറിച്ച് ചിന്തിക്കാതിരിക്കുകയും, അതിന്റെ മൂല്യം കുറച്ചു കാണുകയും ചെയ്യുന്ന ഒരു നേതാവ് ഇന്ത്യയില്‍ ഉണ്ടെന്നത് നിര്‍ഭാഗ്യകരമാണ്. രാഹുല്‍ ശത്രു രാജ്യത്തെ കൂടുതല്‍ ഇഷ്ടപ്പെടുന്നു.
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ഇന്ത്യയെ ഭിന്നിപ്പിക്കുന്നതിനുളള മാനസികാവസ്ഥയാണ് പ്രതിഫലിക്കുന്നത്. പാര്ലമെന്റിനുളളില് പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസാരിക്കുമ്ബോള്‍ ഭരണഘടനയുടെ അന്തസ്സുണ്ട്. കോണ്‍ഗ്രസ് മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ജമ്മു കശ്മീരും ലഡാക്കും പൂര്‍ണ്ണമായും ഇന്ത്യയുടെ ഭാഗമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാര്‍ അവിടുത്തെ ഓരോ വീടുകളിലും വികസനം എത്തിക്കാനാണ് ശ്രമിക്കുന്നത്.
ഏകദിന സന്ദര്‍ശനത്തിന് അമേഠിയില്‍ എത്തിയതാണ് ഇറാനി. 72 ആരോഗ്യ കേന്ദ്രങ്ങള്‍ അമേഠിയിലെ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. 90 കോടിയുടെ റോഡ് പദ്ധതികള്‍ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിന് ശേഷം അമേഠിയുടെ വികസനം വേഗത്തിലാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാന്‍ തീരുമാനിച്ചപ്പോള്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയെ കുറിച്ച് ഇറാനി പരാമര്‍ശിച്ചു. ആഭ്യന്തരമന്ത്രി അമിത്ഷാ നമ്മുടെ ത്രിവര്ണ്ണത്തെകുറിച്ചും, രാജ്യത്തിന് ഒരു ഭരണഘടനയെ കുറിച്ചും സംസാരിച്ചപ്പോല്‍ ചില കോണ്‍ഗ്രസ് അംഗങ്ങള്‍ നടത്തിയ പരാമര്‍ശം കേട്ട് ജനങ്ങള്‍ പോലും അമ്ബരന്നു പോയി.
