ന്യൂഡല്‍ഹി: കഫേ കോഫി ഡേയുടെ ബാധ്യത 1000 കോടി രൂപയായി കുറഞ്ഞു. കഫേ കോഫി ഡേയുടെ ബെംഗലൂരുവിലെ ടെക്നോളജി പാര്‍ക്ക് കൈമാറ്റം ചെയ്തതോടെ ബാധ്യത 1000 കോടിയായി കുറഞ്ഞതായി കമ്ബനി വ്യക്തമാക്കി. അടുത്ത 45 ദിവസത്തിനുള്ളില്‍ കൂടുതല്‍ ബാധ്യതകള്‍ തീര്‍ത്ത് മുന്നേറാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് പുതിയ മാനേജ്‌മെന്റ്.
സലാര്‍പുരി സത്വയും ബ്ലാക്സ്റ്റോണും ചേര്‍ന്ന് കഫേ കോഫി ഡേയുടെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ ടാങ്ക്ലിന്‍ ഡെവലപ്മെന്റ്സിന്റെ ഉടമസ്ഥതയിലുള്ള ബെംഗലൂരുവിലെ ടെക്നോളജി പാര്‍ക്ക് ഏറ്റെടുത്തിരുന്നു. 3,000 കോടി രൂപയുടേതായിരുന്നു ഇടപാട്.
