പ്രളയ സമയത്ത് കേരളം ദുരിതം അനുഭവിക്കുന്നതിനിടെ സഹായാഭ്യര്‍ത്ഥനയുമായി ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്‌റ്റൈല്‍ സിനിമയില്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ച സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അയച്ച വോയിസ് മെസേജിന്റെ കാര്യം പറഞ്ഞാണ് പല കളക്ഷന്‍ സെന്ററുകളിലും ആവശ്യത്തിന് സാധനങ്ങള്‍ എത്തുന്നില്ലെന്ന് ഉണ്ണി മുകുന്ദന്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ചേര്‍ത്തു പിടിച്ചവരെ ഇന്ന് നമ്മള്‍ കൈ വെടിയരുതെന്നും എന്നാല്‍ പറ്റുന്നതെല്ലാം ഞാനും ചെയ്യാന്‍ ശ്രമിക്കുകയാണെന്നും നടന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.
എന്നാല്‍ ഇത്തവണ മലബാര്‍ പ്രളയത്തില്‍ അകപ്പെട്ടപ്പോള്‍ അവരെ സഹായിക്കാന്‍ ആരും ആവേശവും ഉത്സാഹവും കാണിക്കുന്നില്ല എന്നത് താന്‍ നില്‍ക്കുന്ന കൊച്ചിയിലെ ഏറ്റവും വലിയ കളക്ഷന്‍ പോയിന്റിലെ സ്ഥിതി ചൂണ്ടി കാണിച്ചു കൊണ്ട് വിഷ്ണു വിശദീകരിച്ചു. കഴിയുമെങ്കില്‍ ഈ സാഹചര്യത്തെ കുറിച്ചുള്ള അറിവ് കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ പറ്റുന്ന സഹായം ചെയ്യാമോ എന്നുള്ള വിഷ്ണുവിന്റെ വേദന നിറഞ്ഞ അപേക്ഷയാണ് ഇപ്പോള്‍ എന്റെ കാതില്‍ മുഴങ്ങുന്നത്.
