ചാലക്കുടി: ചാലക്കുടി പുഴ കനത്ത മഴയെ തുടര്‍ന്ന് കരകവിഞ്ഞ് ഒഴുകുന്നു. തീരപ്രദേശത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പറമ്പികുളത്തുനിന്ന് ആളിയാറിലേക്ക് വെള്ളം തുറന്നു വിടുന്ന കനാലില്‍ തടസ്സമുണ്ടായതിനാല്‍ ചാലക്കുടിപ്പുഴയില്‍ ഇനിയും ജലനിരപ്പ് ഉയരാനുള്ള സാഹചര്യമാണ് കാണുന്നത്. പുഴയുടെ തീരത്ത് നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് തുടരുകയാണ്.
പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നു. ആലുവ ശിവക്ഷേത്രം വെള്ളത്തില്‍ മുങ്ങി.
താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പുണ്ട്.
അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ശക്തി കൂടിയതിനാല്‍ അവിടങ്ങളിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
