ന്യൂഡല്‍ഹി: അന്താരാഷ്ട്ര സൗഹൃദ ദിനത്തില്‍ ഇന്ത്യയ്ക്ക് സൗഹൃദദിനാശംസകള്‍ നേര്‍ന്ന് ഇസ്രായേല്‍. ഇന്ത്യയ്ക്ക് സൗഹൃദ ദിനാശംസകള്‍. അനുദിനം ശക്തിപ്പെട്ടു വരുന്ന നമ്മുടെ സൗഹൃദം പുതിയ ഉയരങ്ങളിലേക്കെത്തെട്ടെ എന്നാണ് ഇസ്രായേല്‍ എംബസി ട്വീറ്റ് ചെയ്തിരിക്കുന്നത്.
നരേന്ദ്രമോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പരസ്പരം സൗഹൃദം പങ്കിടുകയും ഹസ്തദാനം നടത്തുകയും ചെയ്യുന്ന വീഡിയോയും ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ഷോലെ എന്ന ഹിന്ദി ചിത്രത്തിലെ യേ ദോസ്തീ ഹം നഹീം തോഡേംഗേ എന്ന ഗാനവും വീഡിയോയില്‍ ഉണ്ട്.
