ശ്രീനഗര്‍ : പാക് അധീന കശ്മീരില്‍ ജയ് ഷേ മുഹമ്മദ് ഭീകരര്‍ നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്. വിവരത്തെത്തുടര്‍ന്ന് സ്ഥലത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
വിദഗ്ധ പരീശീലനം ലഭിച്ച അഞ്ച് ജയ് ഷേ മുഹമ്മദ് ഭീകരരാണ് നിയന്ത്രണ രേഖ കടന്ന് കശ്മീര്‍ താഴ്‌വരയിലേക്ക് എത്തിയതെന്നാണ് സൂചന. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും വ്യോമസേനയും നിരീക്ഷണം ശക്തമാക്കി. സുരക്ഷയ്ക്കായി കേന്ദ്രം കൂടുതല്‍ അര്‍ധ സൈന്യത്തെ താഴ്‌വരയിലേക്ക് അയച്ചിട്ടുണ്ട്.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിവിധ സ്ഥലങ്ങളിലായി ആക്രമണം നടക്കാന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
