ഒഹിയോയില്‍ വച്ച് കണ്ടുമുട്ടി പ്രണയത്തിലായി ജോണും, ഫില്ലിസും. ഇരുവരും വിവാഹിതരാകാന്‍ പോകുകയാണ്. പ്രണയത്തിന് പ്രായമില്ലല്ലോ. വരന് പ്രായം 100, വധുവിന് 102. അടുത്തകാലത്തായി അമേരിക്കയില്‍ വൃദ്ധര്‍ തമ്മിലുള്ള വിവാഹം കൂടിവരുന്നതായി റിപ്പോര്‍ട്ടുണ്ട്.
കുറെക്കാലമായി ഒരുമിച്ച് സമയം ചിലവഴിക്കുന്നു കമിതാക്കള്‍. തുടര്‍ന്ന് പരസ്പരം മനസിലാക്കി ഒന്നിച്ച് ജീവിക്കാനും തീരുമാനമെടുത്തു. തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോകുകയാണെന്നും അവര്‍ തുറന്നു പറയും. തങ്ങളുടെ പ്രണയത്തിന്റെ വിജയ രഹസ്യം പരസ്പരം ബഹുമാനമാണ് ജോണും, ഫില്ലിസും പറയുന്നു. ഇരുവരുടെയും ജീവിത പങ്കാളികള്‍ നേരത്തെ മരിച്ചതാണ്.
