പുല്‍പ്പള്ളി: ബൈക്ക് യാത്രികര്‍ക്കുനേരെ കടുവ പാഞ്ഞടുക്കുന്ന വീഡിയോ വൈറലാകുന്നു. സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി പാന്പ്ര എസ്റ്റേറ്റിനു സമീപത്താണ് സംഭവമെന്നാണ് വിവരം. ബൈക്ക് യാത്രികരായ യുവാക്കള്‍ക്കു നേരെയാണ് കടുവ പാഞ്ഞടുത്തത്.
ബൈക്കിനു പിന്നിലിരുന്നയാള്‍ കാടിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തവെ അപ്രതീക്ഷിതമായി കടുവ പാഞ്ഞടുക്കുകയായിരുന്നു. തലനിരാഴയ്ക്കാണ് കടുവയുടെ ആക്രമണത്തില്‍നിന്നും ഇരുവരും രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
