ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. ബുദ്ഗാം ജില്ലയിലെ ചഡൂര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് തീവ്രവാദികള്‍ക്കായുള്ള തെരച്ചില്‍ സൈന്യം ഇപ്പോഴും തുടരുകയാണ്.
ഏറ്റുമുട്ടലിനെ തുടര്‍ന്ന് ചഡൂര മേഖലയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചിട്ടുണ്ട്. കൂടുതല്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൈന്യത്തിന്‍െറ സംശയം.
വെള്ളിയാഴ്ചയും ബുദ്ഗാമില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.
