അഭിനയപ്രതിഭകളാല്‍ സമ്ബുഷ്‌ടമാണ് മലയാള സിനിമ. പറയാന്‍ പേരുകള്‍ നിരവധിയുണ്ടെങ്കിലും വിസ്‌മരിക്കാന്‍ കഴിയാത്ത നാമമാണ് നെടുമുടി വേണു എന്ന മഹാപ്രതിഭയുടെത്. അമ്ബലത്തിലെ ശാന്തി, ആശാരി, തയ്യല്‍ക്കാരന്‍, പള്ളീലച്ചന്‍, അദ്ധ്യാപകന്‍, ഭാഗവതര്‍ തുടങ്ങിയ രാജാവായി വരെ വ്യത്യസ്‌ത ഭാവങ്ങളില്‍ വേണു പ്രേക്ഷകന് മുന്നിലെത്തി. ഇത്രയധികം വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ നെടുമുടി വേണുവിനോളം കൈകാര്യം ചെയ് ഒരു നടന്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ വിരളമാണെന്ന് പറയാം.
എന്നാല്‍ താന്‍ അഭിനയിച്ച കഥാപാത്രങ്ങളില്‍ 90 ശതമാനവും കുറേക്കൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്ന് നെടുമുടി വേണു പറയുന്നു.
ശരിക്കുള്ള കലാകാരന്‍ പൂര്‍ണതയ്‌ക്ക് വേണ്ടിയുള്ള നിരന്തരം അദ്ധ്വാനത്തിലായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വേണു മനസു തുറന്നത്.
മലയാളത്തില്‍ ഇത്രയധികം വേഷങ്ങള്‍ ചെയ്‌ത് നടന്‍ എന്തുകൊണ്ടാണ് മറ്റുഭാഷകളില്‍ അഭിനയിക്കാത്തത് എന്ന ചോദ്യത്തിന് നെടുമുടി വേണു നല്‍കി/ മറുപടി ഇതായിരുന്നു.- ‘തമിഴില്‍ നിന്ന് ഇപ്പോഴും നിരവധി അവസരങ്ങള്‍ വരുന്നുണ്ട്. എനിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന അഭിനയ സാധ്യതകള്‍ ഉള്ള കഥാപാത്രങ്ങള്‍ വന്നാല്‍ മാത്രമേ മറ്റ് ഭാഷകളില്‍ നിന്നുള്ള അവസരങ്ങള്‍ സ്വീകരിക്കാറുള്ളൂ. കമലഹാസന്‍ ഒരിക്കല്‍ പറഞ്ഞു, താങ്കള്‍ മലയാളത്തില്‍ ഇനി എന്തു വേഷം ചെയ്‌തിട്ടും കാര്യമില്ല. തമിഴിലേക്ക് വരൂ, ഞാന്‍ നിങ്ങളുടെ പി.എ ആകാം എന്ന് കമലഹാസന്‍ എന്നോടു പറഞ്ഞു. എന്നോടുള്ള സ്‌നേഹം കൊണ്ടാണ് അദ്ദേഹം അത് പറഞ്ഞത്.
ദേശീയപുരസ്‌കാരം ഇതുവരെ തേടി വരാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് അത്തരം കാര്യങ്ങളെ കുറിച്ചൊന്നും ചിന്തിക്കാറില്ലാ എന്നായിരുന്നു ഉത്തരം. അര്‍ഹതയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമൊക്കെ അത്തരം അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. പത്മശ്രീയ്‌ക്കു വേണ്ടി ഡല്‍ഹിയില്‍ പോയി ചിലരെയൊക്കെ കാണണമെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ട്. അത് കേള്‍ക്കുമ്ബോള്‍ തന്നെ ചിരിവരുമെന്നും, അങ്ങനെ വാങ്ങിയ അവാര്‍ഡ് എങ്ങനെയാണ് അഭിമാനത്തോടെ മക്കളെയും പേരമക്കളെയും കാണിക്കുന്നതെന്നും നെടിമുടി വേണു ചോദിച്ചു.
അഭിമുഖത്തിന്റെ പൂര്‍ണരൂപം ജൂലായ് ലക്കം ഫ്ളാഷ് മൂവിസില്‍.
