ന്യൂഡല്‍ഹി/ലണ്ടന്‍: മുംബൈയില്‍ നിന്നുംയു.എസിലെ നുവാര്‍ക്കിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം (AI 191) ബോംബ് ഭീഷണിയെ തുടര്‍ന്ന് ലണ്ടനില്‍ അടിയന്തരമായി ഇറക്കി. സ്റ്റാന്‍സ്‌റ്റെഡ് വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമാണെന്ന് വിമാനത്താവള അധികൃതര്‍ ട്വീറ്റ് ചെയ്തു. വിമാനം നിലത്തിറക്കിയ കാര്യം എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്‌തെങ്കിലും പിന്നീട് പിന്‍വലിച്ചു.
യു.കെ വ്യോമപരിധിയില്‍ എത്തിയ ശേഷമാണ് വിമാനം അടിയന്തരമായി ഇറക്കാന്‍ തീരുമാനിച്ചത്. ബ്രിട്ടീഷ് ഫൈറ്റര്‍ ജെറ്റുകളുടെ അകമ്ബടിയോടെയാണ് വിമാനം തിരിച്ചിറക്കിയത്.
ടൈഫൂണ്‍ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനം കണ്ടെത്തി നിലത്തിറക്കുകയായിരുന്നുവെന്ന് ബ്രിട്ടീഷ് പ്രതിരോധ വിഭാഗം വ്യക്തമാക്കി. സ്റ്റാന്‍സ്‌റ്റെഡ് എയര്‍പോര്‍ട്ട് റണ്‍വേയുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലായെന്നും യാത്രക്കാര്‍ക്ക് തടസം നേരിട്ടെങ്കില്‍ ഖേദിക്കുന്നുവെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.
