കുവൈത്ത് : കുവൈത്ത് ധനമന്ത്രിക്കെതിരെ ചൊവ്വാഴ്ച്ച വീണ്ടും കുറ്റവിചാരണാ പ്രമേയം . മന്ത്രിക്കെതിരെ പത്തോളം എം.പിമാരാണ് അവിശ്വാസപ്രമേയം സമര്‍പ്പിച്ചതു. 14 ദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് ധനമന്ത്രി നായിഫ് അല്‍ ഹജ്റുഫ് പാര്‍ലമെന്റില്‍ കുറ്റവിചാരണ നേരിടുന്നത്.
ജൂണ്‍ 11 ന് മന്ത്രിക്കെതിരെ സമര്‍പ്പിക്കപ്പെട്ട കുറ്റവിചാരണാപ്രമേയത്തില് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടന്നിരുന്നെങ്കിലും ആരോപണങ്ങളെ മറി കടക്കാന്‍ മന്ത്രിക്ക് സാധിച്ചിരുന്നു. പെന്ഷന് ഫണ്ട് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും ബജറ്റ് നിശ്ചയിച്ചതിനേക്കാള്‍ ചെലവുകള്‍ കൂടിയതും വിദേശരാജ്യങ്ങളിലെ നിക്ഷേപങ്ങളിലുണ്ടായ നഷ്ടവും ആയിരുന്നു അന്നത്തെ കുറ്റവിചാരണയുടെ കാരണം.
