ലോസാഞ്ചലസ്: ഓണ്‍ലൈനിന്‍ വഴി പരിചയപ്പെട്ട കോടീശ്വരന്‍ വാഗ്ദാനം ചെയ്ത 9 മില്യണ്‍ ഡോളറിനായി (62.28കോടി) 19കാരിയായ ഉറ്റസുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി കൗമാരക്കാരി. ലോസാഞ്ചലസിലെ ആലാസ്കയിലാണ് സംഭവം ഉണ്ടായത്. ഡാരീസ് സ്കില്‍ മിലര്‍ എന്ന കോടീശ്വരനു വേണ്ടി ഡെനാലി ബെര്‍മര്‍ എന്ന 18കാരിയാണ് സ്വന്തം സുഹൃത്തിനെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ അശ്ലില ചിത്രങ്ങളും ദൃശ്യങ്ങളും അയച്ചു നല്‍കാനും സ്കില്‍മില്ലര്‍ ആവശ്യപ്പെട്ടിരുന്നു.
സിന്തിയ എന്ന 19കരിയെയാണ്, ബര്‍മറും മറ്റൊരു സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്. 21 വയസ് മാത്രം പ്രായമുള്ള സ്കില്‍മില്ലര്‍ ഇന്ത്യാന സ്വദേശിയാണ്. ഇയാള്‍ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ച ബെര്‍മറും മറ്റൊരു സുഹൃത്തും ചേര്‍ന്ന് കൗമാരക്കാരിയായ സിന്തിയയെ വിനോദ സഞ്ചരത്തിന് എന്ന വ്യാജേന തെക്കുപടിഞ്ഞാറന്‍ ആങ്കറേജിലെ തന്‍ഡര്‍ബേര്‍ഡ് എന്ന വെള്ളച്ചാട്ടത്തിന് അരികില്‍ എത്തിക്കുകയായിരുന്നു.
വെള്ളച്ചാട്ടത്തിലെ ആളൊഴിഞ്ഞ ഇടത്തുവച്ച് സിന്തിയയുടെ കൈകാലുകള്‍ വരിഞ്ഞു കെട്ടി ബന്ധിൿച്ച ശേഷം തലക്ക് പിന്നില്‍നിന്നും വെടിയുതിര്‍ത്ത് കൊലപ്പെടുത്തി, ശേഷം മൃതദേഹം വെള്ളച്ചാട്ടത്തിലേക്ക് തള്ളിയിട്ടു. സിന്തിയയെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ബെര്‍മര്‍ സ്കില്‍മില്ലര്‍ക്ക് അയച്ചു നല്‍കിയിരുന്നു. ജൂണ്‍ നാലിന് സിന്തിയയുടെ മൃതദേഹം നദിയില്‍ നിന്നും കണ്ടെത്തിയതോടെ നടന്ന അന്വേഷണത്തില്‍ ബെര്‍മറും സുഹൃത്തും പിടിയിലാവുകയായിരുന്നു. ഇതോടെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്തുവന്നത്.
നിരവധി പെണ്‍കുട്ടികളുടെ അശ്ലീല ദൃര്‍ശ്യങ്ങളും ചിത്രങ്ങളും ബെര്‍മര്‍
സ്കില്‍മില്ലര്‍ക്ക് അയച്ചുനല്‍കിയിരുന്നു. അലാസ്കയിലെ ഒരു പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ സിന്തിയയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് തന്നെ ഇവര്‍ പദ്ധതി തയ്യാറാക്കിയിരുന്നു. ബെര്‍മറെ ഉപയോഗിച്ച് പെണ്‍കുട്ടികളെ ലൈംഗികമായി ഇരയാക്കുകയായിരുന്നു സ്കില്‍മില്ലറുട് ലക്ഷ്യം. സ്കില്‍മില്ലറെ പിടികൂടാന്‍ ഇതേവരെ പോലീസിന് സാധിച്ചിട്ടില്ല.
