ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന നടപടിയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണ്‍ സേവനങ്ങളിലെ നിയന്ത്രണം തിങ്കളാഴ്ച ഉച്ചയോടെ പുനഃസ്ഥാപിക്കുമെന്ന് ജമ്മു കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ അറിയിച്ചു. അതേസമയം ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.
അതേസമയം മൊബൈല്‍ ഫോണുകളുപയോഗിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പോലീസും സുരക്ഷാസേനയും മുന്‍കരുതല്‍ ശക്തമാക്കി.
നിയമ വിരുദ്ധ സംഘംചേരലുകള്‍ തടയാനായി തന്ത്ര പ്രധാന മേഖലകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുമെന്നാണ്
ഉന്നതവൃത്തങ്ങള്‍ നല്കുന്ന സൂചനകള്‍.ലാന്‍ഡ് ലൈന്‍ കണക്ഷനുകള്‍ കഴിഞ്ഞമാസം പുനഃസ്ഥാപിച്ചിരുന്നു.
WhatsApp us