കള്ളപ്പണക്കാരെ തടങ്കലിലാക്കാന്‍ പിടി മുറുക്കി മോദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സ്വിസ് ബാങ്ക് കള്ളപ്പണ ഇടപാടില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരുടെ ആദ്യഘട്ട പട്ടിക ഇന്ത്യയ്ക്ക് കൈമാറി സ്വിറ്റ്സര്‍ലാന്റ്. സ്വിറ്റ്സര്‍ലാന്റിലെ ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷന്‍ വിഭാഗമാണ് വിവരങ്ങള്‍ കൈമാറിയിരിക്കുന്നത് .ഇരു രാജ്യങ്ങളും ഒപ്പ് വച്ച ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ കരാര്‍ പ്രകാരമാണ് വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറിയത്.
സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ അക്കൗണ്ടുകളിലെ നിക്ഷേപവും പിന്‍വലിക്കലും ഉള്‍പ്പെടെ എല്ലാ വിവരവും സ്വിറ്റ്സര്‍ലന്‍ഡ് ഇന്ത്യക്ക് കൈമാറുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കള്ളപ്പണവേട്ട ഭയന്ന് നടപടികള്‍ അവസാനിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും സ്വിസ് ബാങ്ക് കൈമാറിയിട്ടുണ്ടെന്നാണ് സൂചന.
