നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ട് ചെയ്ത് ത്രിപുരയിലെ ബദര്‍ഘട്ടിലേയും, ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂറിലേയും ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ ബിജെപിയ്ക്ക് വിശ്വാസം അര്‍പ്പിച്ചതിന് ത്രിപുരയിലെയും യുപിയിലെ ഹാമിര്‍പൂരിലെയും എന്റെ സഹോദിരമാരോടും സഹോദരന്മാരോടും ഞാന്‍ നന്ദി പറയുന്നു.
നിങ്ങളുടെ സ്വപ്‌നങ്ങള്‍ നിറവേറ്റുന്നതില്‍ ഞങ്ങള്‍ എപ്പോഴും മുന്നിലുണ്ടാകും. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ബിജെപി യൂണിറ്റുകള്‍ക്കും നേതാക്കള്‍ക്കും ഞാന്‍ അഭിവാദ്യം അര്‍പ്പിര്‍പ്പിക്കുന്നു’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
20,487 വോട്ടുകള്‍ക്കാണ് ബദര്‍ഘട്ടില്‍ ബിജെപിയുടെ മിമി മജുംദാര്‍ വിജയിച്ചത്. ഇടതു പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബള്‍ട്ടി ബിശ്വാസ് 15,211 വോട്ട് നേടി. ഹാമിര്‍പൂരില്‍ ബിജെപിയുടെ യുവരാജ് സിംഗ് 74, 500 വോട്ടുകള്‍ നേടി. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയ്ക്ക് 57,300 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
