പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇനി സംസാരമല്ല പ്രവര്‍ത്തിയാണ് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .
പുനരുപയോഗം നടത്താന്‍ കഴിയുന്ന ഊര്‍ജ്ജസ്രോതസുകളാണ് ഇന്ന് ലോകത്തിനു വേണ്ടത് . സൗരോര്‍ജ്ജം എത്രത്തോളം ഫലപ്രദമായി പ്രയോജനപ്പെടുത്താമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇന്ത്യ . ലോകത്തിലെ 80 ഓളം രാജ്യങ്ങളും ഇത്തരത്തില്‍ സൗരോര്‍ജ്ജത്തിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട് .
കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനായി ഇന്ത്യ നിരവധി ക്യാമ്ബയിനുകള്‍ സംഘടിപ്പിക്കാറുണ്ട് . 150 മില്യണ്‍ കുടുംബങ്ങള്‍ക്ക് പാചക വാതകം വിതരണം ചെയ്തതും വിറക് കത്തുന്നത് മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് .
ഈ വര്‍ഷം രാജ്യത്തിന്റെ സ്വാതന്ത്യ്ര ദിനാഘോഷത്തിലെ പ്രധാന ആശയം തന്നെ രാജ്യത്തെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുക എന്നതായിരുന്നുവെന്നും അദ്ദേഹം പരിസ്ഥിതി ഉച്ചകോടിയില്‍ ചൂണ്ടിക്കാട്ടി .
