ഗാന്ധിനഗര്‍(ഗുജറാത്ത്): പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അമ്മയെ കാണാനെത്തി. ഗാന്ധിനഗറിലെവീട്ടില്‍ വച്ച് അമ്മ ഹീരാബെന്നിനോടൊപ്പമാണ്മോദി ഉച്ചഭക്ഷണം കഴിച്ചത്.
69 ാം പിറന്നാള്‍ ആഘോഷിക്കുന്നതിനായി തിങ്കളാഴ്ച രാത്രി തന്നെ മോദി അഹമ്മദാബാദില്‍ എത്തിയിരുന്നു. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായിചൊവ്വാഴ്ച രാവിലെ കെവാദിയ ചിത്രശലഭോദ്യാനം മോദി സന്ദര്‍ശിച്ചിരുന്നു.
