പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 69-ാം ജന്മദിനത്തോടനുബന്ധിച്ച് ‘നമോ ആപ്പ്’ ഒന്ന് കൂടി മിനുക്കി . ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനായി കൂടുതല്‍ പ്രത്യേകതകളുമായാണ് ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട് . ആപ്ലിക്കേഷന്റെ പരിഷ്കരിച്ച പതിപ്പ് എത്തുന്ന വിവരം മോദി ട്വിറ്ററിലൂടെയാണ് മാധ്യമങ്ങളെ അറിയിച്ചത്.
മികച്ച ഉള്ളടക്കവും കൂടുതല്‍ സവിശേഷതകളുമായെത്തുന്ന ആപ് ജനങ്ങളുമായുള്ള ആശയസംവേദനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും പുതിയ ആപ് എല്ലാവരും ഉപയോഗിക്കണമെന്നും മോദി ട്വിറ്ററില്‍ ആഡ് ചെയ്തു. വണ്‍ ടച്ച് നാവിഗേഷന്‍, നമോ എക്സ്ക്ലൂസീവ് വിഭാഗം എന്നിവ ഉള്‍പ്പെടുത്തിയാണ് ആപ് നവീകരിച്ചിരിക്കുന്നത്.
നമോ ആപ്പിലൂടെ നരേന്ദ്ര മോദിയും ബിജെപിയിലെ മറ്റ് ഉന്നത നേതാക്കളും ജനങ്ങളുമായി സംവദിക്കാറുണ്ട്. മോദിയുടെ റേഡിയോ പ്രസംഗ പരിപാടിയായ മന് കി ബാത്തും നമോ ആപ് വഴി മാധ്യമങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിക്കും.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രധാന ആശയവിനിമയ ഉപാധിയായിരുന്നുന്ന നമോ ആപ് ആണ് ഇപ്പോള്‍ അപ്ഡേറ്റ് ചെയ്തിരിക്കുന്നത് .
