പാരീസ്: ബോയിങ് 737 മാക്സ് വിമാനങ്ങളുടെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കമ്ബനി സി.ഇ.ഒ. ഡെന്നീസ് മുള്ളിന്‍ബര്‍ഗ്. പാരീസ് എയര്‍ ഷോയ്ക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബോയിങ് സി.ഇ.ഒയുടെ പ്രതികരണം.
വിമാനങ്ങളില്‍ പൈലറ്റുമാര്‍ക്ക് ദിശ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാനായി ലൈറ്റ് സംവിധാനം നിലവിലുണ്ട്. എന്നാല്‍, പ്രത്യേകമായുള്ള കോക്പിറ്റ് ഇന്‍ഡിക്കേറ്റര്‍ ഘടിപ്പിച്ചാല്‍ മാത്രമേ ഈ മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിക്കുകയുള്ളു.ഇക്കാര്യം വിമാന കമ്ബനികളെ അറിയിക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് ബോയിങ് സി.ഇ.ഒയുടെ കുറ്റസമ്മതം.
അപകടത്തില്‍പ്പെട്ട ലയണ്‍ എയര്‍, എത്യോപ്യന്‍ എയര്‍ ലൈന്‍ തുടങ്ങിയ വിമാനങ്ങളില്‍ കോക്പിറ്റ് ഇന്‍ഡിക്കേറ്റര്‍ ഘടിപ്പിച്ചിരുന്നില്ല. ഭൂരിപക്ഷം ബോയിങ് 737 മാക്സ് വിമാനങ്ങളിലും ഈ സംവിധാനം ഘടിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
