ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 69-ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ ഗുജറാത്തിലെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. അഹമ്മദാബാദില്‍ എത്തുന്ന മോദി അമ്മ ഹീരാബെന്നിനെ സന്ദര്‍ശിക്കുന്നുമുണ്ട്.പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ വിദ്യാലയങ്ങളില്‍ പ്രത്യേക ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.കാശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി പാര്‍ലമെന്റ് റദ്ദാക്കിയതിനെ പറ്റി വിദ്യാര്‍ഥികള്‍ക്കായി സംവാദം സംഘടിപ്പിക്കാനാണ് പ്രധാന അധ്യാപകര്‍ക്കു നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.
