ന്യൂഡല്‍ഹി: 2024ഓടെ കുടിവെള്ള ക്ഷാമം ഇല്ലാതാക്കുമെന്നും എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുമെന്നും ബജറ്റ് പ്രഖ്യാപനം. ജലസ്രോതസുകളുടെ പരിപാലനത്തിന് ജല്‍ ജീവന് മിഷന് പദ്ധതി കൊണ്ടുവരുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന് അറിയിച്ചു.
1.25 ലക്ഷം കിലോമീറ്റര്‍ റോഡ് പ്രധാനമന്ത്രി ഗ്രാം സഡക് യോജനയില്‍ ഉള്‍പ്പെടുത്തി നവീകരിക്കും. കാര്‍ഷിക-ഗ്രാമീണ വ്യവസായങ്ങളില്‍ 75,000 വിദഗ്ദ്ധ സംരംഭകരെ വികസിപ്പിച്ചെടുക്കും.
മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പ്രധാനമന്ത്രി മത്സ്യ സമ്ബദാ യോജനക്കും ബജറ്റില്‍ നിര്‍ദേശം ഉയര്‍ന്നു.
