തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കി ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍. കുപ്പി വെള്ളത്തെ അവശ്യ വസ്തുവിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും 11 രൂപയ്ക്ക് വില്‍ക്കാനാവശ്യമായ നടപടികള്‍ ആരംഭിക്കുമെന്നും ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു.
അതേസമയം ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ കുപ്പിവെള്ള വിപണിയിലെ ചൂഷണമില്ലാതാക്കാന്‍ സപ്ലൈകോ ഇടപെടല്‍ നടത്തിയിരുന്നു. സപ്ലൈകോയുടെ 1560 ഔട്ട്‌ലെറ്റുകള്‍ വഴി ലിറ്ററിന് 11 രൂപയ്ക്ക് കുപ്പിവെള്ളം ലഭ്യമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കുപ്പിവെള്ള നിര്‍മ്മാണ കമ്ബനികളുടെ ചൂഷണം അവസാനിപ്പിക്കാന്‍ കുറഞ്ഞ വിലയില്‍ കുപ്പിവെള്ളമെത്തിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്നാണ് സപ്ലൈകോ നടപടി സ്വീകരിച്ചത്.
