വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രസ് സെക്രട്ടറിയായി സ്റ്റിഫാനി ഗ്രിഷാം ചുമതയേല്‍ക്കും. ട്രംപിന്‍റെ ഭാര്യ മെലാനിയ ട്രംപിന്‍റെ മുഖ്യ വക്താവായി പ്രവര്‍ത്തിക്കുകയാണ് സ്റ്റിഫാനി ഇപ്പോള്‍. മെലാനിയ ട്വിറ്ററിലൂടെയാണ് പുതിയ വാര്‍ത്ത പുറത്തുവിട്ടത്.
സ്ഥാനമൊഴിഞ്ഞ സാറ സാന്‍ഡേഴ്സിന്റെ പിന്‍ഗാമിയായാണ് സ്റ്റിഫാനിയുടെ നിയമനം. പ്രസ് സെക്രട്ടറി പദവി കൂടാതെ കമ്യൂണിക്കേഷന്‍ ഡയറക്ടറുടെ ചുമതലയും സ്റ്റിഫാനി ഗ്രിഷാം വഹിക്കും.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ട്രംപിന്‍റെ മൂന്നാമത്തെ പ്രസ് സെക്രട്ടറിയാണ് സ്റ്റിഫാനി ഗ്രിഷാം.ഏറ്റവും കൂടുതല്‍ കാലം വൈറ്റ് ഹൗസില്‍ പ്രവര്‍ത്തിച്ച സാറ സാന്‍ഡേഴ്സ് ജൂണ്‍ 14നാണ് പ്രസ് സെക്രട്ടറി പദവി ഒഴിഞ്ഞത്.
