തെല്‍ അവീവ്: ഈജിപ്തിലെ സിനായില്‍ വ്യോമാക്രമണങ്ങള്‍ നടത്തിയത് അവിടെ നിന്നുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ ഉപയോഗിച്ചെന്ന് ഇസ്രയേല്‍. സിനായില്‍ 2018 നവംബറിലും ഈ വര്‍ഷം മെയ് മാസത്തിനുമിടയില്‍ നിരവധി തവണ ഇസ്രയേലി ജെറ്റുകള്‍ ബോംബ് വര്‍ഷിച്ചിരുന്നു. എന്നാല്‍ ആക്രമണം നടത്തിയ കാര്യം ഇസ്രായേല്‍ സ്ഥിരീകരിച്ചിരുന്നില്ല.
ഇസ്രയേലി ചാനലായ ഐ24 ന്യൂസ് ആണ് ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഈജിപ്ഷ്യന്‍ മണ്ണില്‍ ഇസ്രയേലിന് ചാരന്മാരുള്ള കാര്യം സ്ഥിരീകരിച്ചത്.
ഇസ്രയേല്‍ സൈന്യത്തെ സംബന്ധിച്ചിടത്തോളം സിനായ് പ്രാധാന്യമുള്ള പ്രദേശമാണെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ക്ക് വിവരം നല്‍കുന്ന നിരവധി പേര്‍ അവിടെയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
