കൊച്ചി: ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനുള്ള നിരീക്ഷക സമിതി പുനസംഘടിപ്പിക്കണമെന്ന അപേക്ഷ ഹൈക്കോടതി തള്ളി. നിലവിലെ നിരീക്ഷകനെയും അഡ്ഹോക് സമിതിയെയും ചുമതലയില്‍ നിന്ന് മാറ്റി. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ അപേക്ഷ നല്‍കിയവര്‍ക്ക് ആറ്റിങ്ങല്‍ സബ് കോടതിയെ സമീപിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സുപ്രിം കോടതി വിധി പ്രകാരം രൂപികരിച്ച നിയോഗിച്ച നിരീക്ഷക സമിതി കാലാകാലത്തേക്കുള്ളതല്ലെന്നു സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റ് ബോര്‍ഡിലെ അംഗങ്ങളുടെ മുകളില്‍ എല്ലാ കാലവും മറ്റു പരമാധികാരികള്‍ വേണ്ട. തുടര്‍ന്ന് നിരീക്ഷകനായ ജസ്റ്റിസ് ടി വി രാമകൃഷ്ണന്‍ (റിട്ട.), ജസ്റ്റീസ് എന്‍ കെ ബാലകൃഷ്ണന്‍ (റിട്ട.) അടക്കമുള്ള അഡ്ഹോക് കമിറ്റി അംഗങ്ങളെയും ചുമതലയില്‍ നിന്ന് മാറ്റി. തര്‍ക്കമുള്ളവര്‍, ശ്രീനാരായണ ഗുരുവിന്റെ ആത്മീയ – സാമുഹ്യ ആദര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുമെന്നും സമുദായത്തില്‍ ശാന്തിയുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും കോടതി പറഞ്ഞു.
