തൊടുപുഴ; വിദേശ ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍നിന്ന് ലക്ഷക്കണക്കിനു രുപ തട്ടിച്ച കേസിലെ പ്രതി പിടിയില്‍. കാരിക്കോട് രണ്ടുപാലം സ്വദേശി വിസ്മയയില്‍ സനീഷിനെ (41) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം തൊടുപുഴയില്‍ ലോട്ടറി വില്‍പനക്കാരിയുടെ മാലയും പണവും അടങ്ങുന്ന പഴ്‌സ് ഭീഷണിപ്പെടുത്തി തട്ടിയെടുത്ത പരാതിയില്‍ ഡിവൈഎസ്‌പി കെ.പി.ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
കേരളത്തിലും തമിഴ്‌നാട്ടിലും വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ച് ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ തട്ടിപ്പ് നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.തിരുവനന്തപുരം പാങ്ങോട് കേന്ദ്രീകരിച്ച് വ്യാജ മിലിട്ടറി റിക്രൂട്‌മെന്റ് നടത്തി 28 ഉദ്യോഗാര്‍ഥികളില്‍ നിന്നായി 35 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഇയാള്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയായിരുന്നു.
തിരുവനന്തപുരം പിടിപി നഗറിലും ,കൊട്ടാരക്കരയിലും തമിഴ്‌നാട്ടിലും സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പീരുമേട് കോടതിയില്‍ ഹാജരാക്കി. സിഐ സജീവ് ചെറിയാന്‍, എസ്‌ഐ എംപി.സാഗര്‍, വനിതാ എസ്‌ഐ ലില്ലി, എഎസ്‌ഐ സിബി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഷംസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
