ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തോല്‍വിയെ ശക്തമായി വിമര്‍ശിച്ചകൊണ്ട് വി.എസ്. പാര്‍ട്ടിനയങ്ങളില്‍നിന്നും വ്യതിചലിച്ചുള്ള വ്യക്തിനിഷ്ഠമായ തീര്‍പ്പുകളാണു തിരഞ്ഞെടുപ്പു തോല്‍വിക്കു കാരണമെന്ന് മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്റെ വിമര്‍ശനം. കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ സി.പി.എം. കേന്ദ്രനേതൃത്വത്തിനയച്ച കത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.
സംസ്ഥാനത്തു പാര്‍ട്ടി മൂലധന ശക്തികള്‍ക്ക് കീഴ്‌പ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെറ്റുകള്‍ തിരുത്താനുള്ള നടപടിയുണ്ടാകണം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയത്തിലും പരിപാടിയിലും ഊന്നിയല്ല ഇപ്പോള്‍ പാര്‍ട്ടിയുടെയും നേതാക്കളുടെയും പ്രവര്‍ത്തനം.അതുകൊണ്ടുതന്നെ വസ്തുനിഷ്ഠമായല്ല, വ്യക്തിനിഷ്ഠമായാണ് സമീപനം. തൊഴിലാളി-കര്‍ഷക പിന്‍ബലത്തിലാണു പാര്‍ട്ടി വളര്‍ന്നത്. ഈ അടിസ്ഥാനഘടകത്തില്‍ നിന്നു മാറി ഒരു വിഭാഗം ജനങ്ങളെ അകറ്റി നിര്‍ത്തിയാണ് പാര്‍ട്ടി മുന്നോട്ടു പോയത്. ഉദാഹരണത്തിനു ഹാരിസണ്‍ ഭൂമി വിഷയത്തില്‍ ജനങ്ങള്‍ക്കൊപ്പമല്ല എന്നു തോന്നിക്കുന്ന വിധത്തിലാണു നമ്മുടെ സമീപനം -അദ്ദേഹം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ഗുരുതരമായ അവസ്ഥയിലാണ് ഇന്നു പാര്‍ട്ടി. കൃത്യമായ പുനര്‍വിചിന്തനം വേണം. വസ്തുനിഷ്ഠമായ സ്വയം വിമര്‍ശനവും വിമര്‍ശനവും നടത്തണം. അതു ചെയ്യുന്നില്ലയെന്നതാണു പരാജയകാരണം. രാഷ്ട്രീയമായ അച്ചടക്കമാണു പ്രധാനം. അതില്ലാതെ സംഘടനാപരമായ അച്ചടക്കം കൊണ്ടു കാര്യമില്ലെന്നും വി.എസ്. അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ അടവോ തന്ത്രമോ അല്ല പരാജയത്തിന്റെ കാരണം. ക്യൂണിസ്റ്റ് പാര്‍ട്ടിയെന്ന നിലയില്‍ നയത്തിലും പരിപാടിയിലും ഊന്നിയുള്ള പ്രവര്‍ത്തനം കൊണ്ടു മാത്രമേ തകര്‍ച്ച പരിഹരിക്കാനാവൂ. അതില്ലാത്തതിനാലാണു വ്യക്തിനിഷ്ഠമായ തീര്‍പ്പുകളുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് തോല്‍വി തൊടുന്യായത്തില്‍ പരിമിതപ്പെടുത്തരുതെന്നും വി.എസ്. ആവശ്യപ്പെട്ടു. ‘ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിക്ക് കഴിയണം.
