ബോളിവുഡ് താരസുന്ദരി വിദ്യാ ബാലന്‍ അവധിക്കാല ആഘോഷത്തിലാണ്. ഇത്തവണ താരം അവധിക്കാലം ചെലവഴിക്കാന്‍ തെരഞ്ഞെടുത്തത് ഫ്‌ളോറിഡയാണ്. തന്റെ അവധിക്കാല വിശേഷങ്ങള്‍ താരം ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. അത്തരത്തില്‍ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഫ്‌ളോറിഡയിലെ ഗെറ്റോര്‍ പാര്‍ക്കിലെ മുതലകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന വീഡിയോ ആണ് താരം ആരാധകര്‍ക്കായി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. നിരവധി പേരാണ് ഈ വീഡിയോ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. താരത്തിന്റെ ധൈര്യത്തെയാണ് ചിലര്‍ പ്രശംസിച്ചിരിക്കുന്നത്.
അനു മേനോന്‍ രാജ്യത്തെ പ്രമുഖ ഗണിതശാസ്ത്ര പ്രതിഭയായ ശകുന്തള ദേവിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ് വിദ്യയുടെ അടുത്ത ചിത്രം. ഹ്യൂമന്‍ കമ്ബ്യൂട്ടര്‍ എന്ന വിളിപ്പേരുള്ള ശകുന്തള ദേവിയായി അഭിനയിക്കാന്‍ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് താനെന്ന് നേരത്തേ വിദ്യാ ബാലന്‍ പറഞ്ഞിരുന്നു.
