തിരുവനന്തപുരം: മത്സ്യതൊഴിലാളി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച ഫീസിളവ് നല്‍കുന്നില്ല. സര്‍വകലാശാലകളും കോളജുകളും ഇക്കാര്യത്തില്‍ ഫിഷറീസ് വകുപ്പിന്‍റെ നിര്‍ദ്ദേശം സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി . ഇതോടെ സാമ്ബത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളുടെ പഠനം മുടങ്ങുന്ന സ്ഥിതിയിലാണ് നിലവില്‍ ഉള്ളത്.
2014 ലാണ് മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് കോളജ് ഫീസ്, ഹോസ്റ്റല്‍ഫീസ് എന്നിവയില്‍ ഇളവവും അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. രജിസ്റ്റേര്‍ഡ് മത്സ്യതൊഴിലാളികളുടെ കുട്ടികളില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ട്യൂഷന്‍ഫീസ്, പരീക്ഷാ ഫീസ്, സ്്പെഷല്‍ഫീസ് എന്നിവ ഈടാക്കരുത് എന്നാണ്സര്‍ക്കാര്‍ ഉത്തരവ് പറയുന്നത്.സ്ഥാപന മേധാവികവ്‍ക്ക് ഇത് ഫിഷറീസ് വകുപ്പ് നേരിട്ട് നല്‍കും. ഫിഷറീസ് വകുപ്പ് സെക്രടട്റി പുറപ്പെടുവിച്ച ഉത്തരവ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നല്‍കി. എന്നാല്‍ കേരളത്തിലെ സര്‍വകലാശാലകള്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.
