ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനതയുടെ മതസ്വാതന്ത്ര്യത്തെ കുറിച്ച് പരാമര്‍ശിക്കുന്ന യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. വിദേശകാര്യ മന്ത്രാലയമാണ് യു.എസ് റിപ്പോര്‍ട്ടിനെതിരെ രംഗത്തെത്തിയത്.
ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ എല്ലാ പൗരന്‍മാര്‍ക്കും മൗലികാവകാശമുണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ രാജ്യം സംരക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. ഇന്ത്യ മതേതരത്വത്തിലും രാജ്യത്തിന്റെ ഏകത്വത്തിലും അഭിമാനിക്കുകയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുതയും രാജ്യത്തിനുണ്ടെന്നും രവീഷ് കുമാര്‍ പറഞ്ഞു. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ജൂണ്‍ 25ന് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് രാജ്യത്തെ മതസ്വാതന്ത്ര്യത്തെ കുറിച്ച് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നത്.
