ടോക്കേിയോ: കാറില്‍ തുടങ്ങി ബുള്ളറ്റ് ട്രെയിന്‍ നിര്‍മാണത്തില്‍ വരെ ഇന്ത്യയും ജപ്പാനും ഇപ്പോള്‍ സഹകരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി 20 ഉച്ചകോടിക്കായാണ് മോദി ജപ്പാനിലെത്തിയത്.
നൂറ്റാണ്ടുകളായി ഇന്ത്യയും ജപ്പാനും തമ്മില്‍ ബന്ധമുണ്ട്. പരസ്പര ബഹുമാനത്തോടെയുള്ള ബന്ധമാണ് ഇരു രാജ്യങ്ങള്‍ക്കിടയില്‍ നില നില്‍ക്കുന്നതെന്നും മോദി പറഞ്ഞു.
ജി 20 ഉച്ചകോടി തുടങ്ങാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് മോദി ജപ്പാനില്‍ എത്തിയത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെയുമായി മോദി കൂടികാഴ്ച നടത്തും. വന്ദേ മാതരം, ഭാരത് മാതാ കീ ജയ്, ജയ് ശ്രീ റാം തുടങ്ങിയ വിളികളോടെയാണ് മോദിയെ ഇന്ത്യക്കാരുടെ സദസ്സ് സ്വാഗതം ചെയ്തത്.
