പാറ്റ്ന: ബിഹാറില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്ധന്, സംസ്ഥാന ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു.
മുസഫര്‍പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് ഇരുവര്‍ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. കേന്ദ്ര- സംസ്ഥാന ആരോഗ്യ വകുപ്പുകള്‍ വിഷയത്തില്‍ അനാസ്ഥകാട്ടിയെന്ന് ആരോപണമുയര്‍ന്നിരുന്നു.
