വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും ഡൊണാള്‍ഡ് ട്രംപും ചേര്‍ന്ന് ഓക്ക് മരം നട്ടത് സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇമ്മാനുവേല്‍ മാക്രോണ്‍ ഡൊണാള്‍ഡ് ട്രംപിന് നല്‍കിയ തൈ ആയിരുന്നു അത്. വൈറ്റ് ഹൗസിന് മുമ്ബില്‍ ഇരുവരും ഒന്നിച്ചായിരുന്ന ഓക്ക് തൈ നട്ടത്. ഇതിന് പിന്നാലെ, മാക്രോണും ട്രംപും തമ്മിലുള്ള ഊഷ്മള ബന്ധമാണ് വൈറ്റ് ഹൈസിന് മുമ്ബില്‍ നട്ട ഓക്കുമരം പ്രതിനിധാനം ചെയ്യുന്നതെന്ന് വരെ വിലയിരുത്തലുണ്ടായി.
ഒന്നാം ലോക മഹായുദ്ധത്തില്‍ യുഎസ് സൈനികര്‍ പൊരുതി വീണ ഫ്രഞ്ച് യുദ്ധഭൂമിയില്‍ കുരുത്ത ഓക്ക് വൈറ്റ് ഹൗസില്‍ പടര്‍ന്ന് പന്തലിക്കട്ടെയെന്നായിരുന്നു തൈ നടുന്നവേളയില്‍ മാക്രോണ്‍ പറഞ്ഞത്. തൈ നട്ട് ഒരു വര്‍ഷം പിന്നിടുമ്ബോഴേക്കും ഇപ്പോഴത്തെ ഓക്ക് മരത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വന്നിരിക്കുകയാണ്. ആരും പ്രതീക്ഷിക്കാത്ത രീതിയില്‍ വളരെ ദയനീയമായ അവസ്ഥയിലാണ് ആ തൈ ഇപ്പോഴെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
ഇമ്മാനുവേല്‍ മാക്രോണും ഡൊണാള്‍ഡ് ട്രംപും ചേര്‍ന്ന് ഇതിന് മുമ്ബ് നട്ട തൈ കാണാതായതും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. വൈറ്റ് ഹൗസ് പോലെ അതീവ സുരക്ഷിതത്വമുള്ള സ്ഥലത്ത് കയറി ആര് തൈ മോഷ്ടിക്കുമെന്നായിരുന്നു അന്ന് ഉയര്‍ന്ന പ്രധാന ചോദ്യം.
