ദുബായ്: ദുബായ് വിമാനത്താവളങ്ങളില്‍ ഇനി മുതല്‍ ഇന്ത്യന്‍ രൂപ നല്‍കിയും സാധനങ്ങള്‍ വാങ്ങാം. യൂറോ, ഡോളര്‍, ദിര്‍ഹം എന്നിവയ്ക്കൊപ്പം ഇന്ത്യന്‍ രൂപയും ദുബായ് വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇനി സ്വീകരിക്കും. ജൂലൈ ഒന്ന് രാവിലെ മുതല്‍ കൗണ്ടറുകളില്‍ രൂപ സ്വീകരിച്ചു തുടങ്ങി.
നൂറു മുതല്‍ രണ്ടായിരത്തിന്റെ നോട്ടുവരെയാണ് സ്വീകരിക്കുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന് ടെര്‍മിനലുകളിലും അല്‍ മക്തൂം വിമാനത്താവളത്തിലുമാണ് ഇന്ത്യന്‍ രൂപയ്ക്കു സ്ഥാനംലഭിച്ചത്.
