തിരുവന്തപുരം : സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ബന്ധിത പിരിച്ചുവിടലിനെതിരെ രാജു നാരായണ സ്വാമി. ഞാന്‍ ചെയ്ത തെറ്റ് എന്താണ്. എന്റെ ജീവിതം മുന്നോട്ട് നീങ്ങുന്നത് ശമ്ബളം കൊണ്ട് ഒന്നുമാത്രമാണ്. ഇതുവരെ പത്തുപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ശമ്ബളമില്ലെങ്കില്‍ എനിക്ക് ഭക്ഷണം കഴിക്കാന്‍ കഴിയില്ല. ആ വിഷമം എനിക്കുണ്ട്. നിര്‍ബന്ധിത വിരമിക്കല്‍ തന്നാല്‍ പെന്‍ഷന്‍ പോലും കിട്ടണമെന്നില്ല. ഞാന്‍ റോഡിലേയ്ക്കിറങ്ങും. ഇവിടുത്തെ ജനങ്ങളുടെ ഒപ്പം നില്‍ക്കും. അഭിഭാഷകനായി എന്റോള്‍ ചെയ്യും. അഴിമതിക്കെതിരെ പോരാടും. പക്ഷെ ചെയ്യുന്നത് ക്രൂരതയാണ്. അഴിമതിക്കെതിരെ നില്‍ക്കുന്നവരുടെ വയറ്റത്തടിക്കുന്നത് ശരിയല്ല’- ഗദ്ഗദത്തോടെയായിരുന്നു വാക്കുകള്‍.
എസ്‌എസ്‌എല്‍സി, പ്രീഡിഗ്രി, ഐഐടി, തുടങ്ങി സിവില്‍ സര്‍വീസ് പരീക്ഷയിലും ഒന്നാം റാങ്കുകാരനായി ഐഎഎസുകാരനായിട്ടും നിലവിലുള്ള സംവിധാനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഒരാളുടെ നിസഹായാവസ്ഥയായിരുന്നു രാജു നാരായണസ്വാമിയില്‍ കണ്ടത്.അദ്ദേഹത്തിനെതിരെ അഴിമതിയോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളോ ഇതുവരെ നിലവിലില്ല. വന്‍കിട അഴിമതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ പെരുവഴിയിലിറക്കുമെന്ന സന്ദേശം നല്‍കുക എന്നതു തന്നെയാവണം എതിര്‍പാളയത്തിലുള്ളവര്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നതും. ഐഎഎസ് സര്‍വീസില്‍ നിന്ന് തന്നെ പിരിച്ചുവിടാന്‍ ചിലര്‍ ശ്രമിക്കുന്നതായി ഏതാനും ദിവസങ്ങള്‍ മുന്‍പേ അദ്ദേഹം അറിഞ്ഞിരുന്നു. വെള്ളിയാഴ്ച പത്രവാര്‍ത്ത കണ്ടതോടെ അത് ഉറപ്പിച്ചായിരുന്നു അദ്ദേഹം മാധ്യമങ്ങളെ കാണാന്‍ ഗസ്റ്റ് ഗൗസിലെത്തിയത്. തുടര്‍ന്ന് പ്രസ്‌ക്ലബ്ബിന് സമീപത്ത് മാധ്യമങ്ങളെ കാണാം എന്നു തീരുമാനിക്കുകയായിരുന്നു.
കണ്ണുകള്‍ തുടയ്ക്കാതെ തന്നെ അദ്ദേഹം വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചു. ‘ഈ ഒരു പ്രതിസന്ധിയില്‍ എല്ലാവരും ഒപ്പം നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് അദ്ദേഹം തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്
