ദില്ലി: ഓള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ ഇന്നു നടക്കുന്ന പണിമുടക്കില്‍ നിന്നും പിന്‍മാറി എന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. ഇക്കാര്യം പത്രക്കുറിപ്പിലൂടെ അവര്‍ അറിയിക്കുകയും ചെയ്തു. കൊല്‍ക്കത്തയില്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവന്ന ക്രൂരമായ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചായിരുന്നു ദില്ലി എയിംസിലെ ഡോക്ടര്‍മാര്‍ തിങ്കളാഴ്ച നടക്കുന്ന പണിമുടക്കില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.
