തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ നടത്തി വരുന്ന സമരം തുടരും. ബസ് ഉടമകളുമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഇത്. പെര്‍മിറ്റ് പരിശോധനയുടെ പേരില്‍ അന്തര്‍സംസ്ഥാന ബസുകളില്‍ നിന്ന് അന്യായമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. സമരം നിറുത്തി വയ്ക്കണമെന്ന് ബസ് ഉടമകള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. അതേസമയം ബസുകളില്‍ പരിശോധന തുടരുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ പരിശോധന നടത്താമെന്ന വാഗ്ദാനം ഗതാഗതമന്ത്രി മുന്നോട്ടുവച്ചുവെങ്കിലും ബസ് ഉടമകള്‍ അംഗീകരിച്ചില്ല.
ഇതരസംസ്ഥാന ബസുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടുമെന്ന് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച ഘട്ടത്തിലാണ് അനിശ്ചിതകാല സമരവുമായി ബസുടമകളുടെ വരവ്.
