ജല്‍ന (മഹാരാഷ്ട്ര): കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്ര മറാത്ത്വാഡയിലെ ജല്‍നയില്‍ റോഡ് രണ്ടായി മുറിഞ്ഞ് വേര്‍പെട്ടു. വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെയാണ് റോഡ് തകര്‍ന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്.
പ്രദേശത്ത് വെള്ളിയാഴ്ച മുതല്‍ തുടരുന്ന കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടമുണ്ടായി. ഒരു വാഹനം റോഡിലൂടെ നീങ്ങിയതിന് തൊട്ട് പിന്നാലെയാണ് റോഡ് രണ്ടായി മുറിഞ്ഞ് മാറിയത്. വരുന്ന ജൂലായ് രണ്ടുവരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സൂചന നല്‍കുന്നത്.
