മട്ടന്നൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. ദോഹയില്‍നിന്നും കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.15 കിലോ സ്വര്‍ണമാണ് പിടികൂടിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4.55 ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശികളായ കെ ഷംസുദ്ദീന്‍, അസമില്‍ ഷാ മുഹമ്മദ് എന്നിവരാണ് പിടിയിലായത്. ഗുളികയുടെ മാതൃകയിലുള്ള പേസ്റ്റ് രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിആര്‍ഐയും കസ്റ്റംസും ചേര്‍ന്ന് നടത്തിയ പരിശോധയിലാണ് സ്വര്‍ണം കണ്ടെടുത്തത‌്.
ഒരാഴ്ചമുമ്ബ് അബുദാബിയില്‍നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ നിലമ്ബൂര്‍ സ്വദേശികളായ ഷര്‍ഫദ്, സിദ്ദിഖ് എന്നിവരില്‍നിന്ന് 3. 300 കിലോഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു.മൈക്രോവേവ് ഓവനില്‍ ഒളിച്ചുവച്ച 24 സ്വര്‍ണ ബിസ്കറ്റും ഗുളിക രൂപത്തിലാക്കി ശരീരത്തില്‍ ഒളിച്ചുവച്ച സ്വര്‍ണവുമാണ് അന്ന് പിടികൂടിയത്.
