പത്തനംതിട്ട : ശബരിമല യുവതീപ്രവേശന വിഷയത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ സ്വകാര്യബില്ലുകാണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ശബരിമല കര്‍മ്മ സമിതി. സ്ത്രീപ്രവേശന വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. കഴിഞ്ഞ തവണയും ഇവര്‍ എം.പിമാരായിരുന്നുവെന്നും അതുകൊണ്ടു തന്നെ നിലവിലെ അവരുടെ നടപടികളിലൂടെ അയ്യപ്പ ഭക്തന്മാരെ വഞ്ചിക്കാനാകില്ലെന്നും കര്‍മസമിതി മീറ്റിംഗില്‍ കെ.പി ശശികല പറഞ്ഞു.
ഇക്കാര്യത്തില്‍ പ്രമുഖ അഭിഭാഷകരുമായും ഹൈന്ദവ ആചാര്യന്മാരുമായും ചര്‍ച്ച നടത്തുന്നുണ്ടെന്നും കര്‍മ്മസമിതിയില്‍ അഭിപ്രായം വ്യക്തമാക്കി. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പരാജയ കാരണം ശബരിമല വിഷയമാണെന്ന് അവര്‍ തന്നെ കണ്ടെത്തിയതായും കര്‍മസമിതിയോഗം വിലയിരുത്തി.
