കുവൈറ്റ്: രേഖകളിലെ പൊരുത്തമില്ലായ്മ മൂലം 3 വര്‍ഷത്തിനിടെ 20,000 വിദേശികളുടെ താമസാനുമതി രേഖ (ഇഖാമ) റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ലേബര്‍ വീസയില്‍ കുവൈത്തില്‍ എത്തിയവര്‍ പിന്നീട് മറ്റു ജോലികള്‍ സമ്ബാദിക്കുന്ന അവസ്ഥയുണ്ട്. ഇത്തരക്കാരുടെ ഇഖാമയാണ് റദ്ദാക്കിയത്. വിവിധ ഏജന്‍സികളെ കംപ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിച്ചതോടെയാണു രേഖകളിലെ പൊരുത്തമില്ലായ്മ കണ്ടെത്താന്‍ സാധിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം നാടുകടത്തല്‍ കേന്ദ്രത്തിലുള്ള 500 വിദേശികളില്‍ 194 പേരെ നാടുകടത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി സാമ്ബത്തികാര്യമന്ത്രി മറിയം അല്‍ അഖീല്‍ പറഞ്ഞു. ഗാര്‍ഹിക തൊഴിലാളി ഓഫീസുകള്‍ക്കെതിരെയുള്ള പരാതിയിന്മേല്‍ തൊഴിലുടമകള്‍ക്ക് 1,23,000 ദിനാര്‍ ഈടാക്കി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
