സൂറിച്ച്: ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപത്തില്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്. 2018ലെ കണക്കുപ്രകാരം ആറ് ശതമാനം കുറവാണു സംഭവിച്ചിരിക്കുന്നത്. സൂറിച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്‍ട്രല്‍ ബാങ്കിങ് അതോറിറ്റിയാണ് ഇറിപ്പോര്‍ട്ട് പുറത്തുവിട്ടത്. രാജ്യത്തെ കോടീശ്വരന്മാരും വന്‍കിട കമ്ബനികളും സ്വിസ് ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന പണം കുറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യകതമാക്കുന്നത്.
