ഊട്ടി : നീലഗിരി ജില്ലയിലെ കുന്നൂര്‍ ചിന്നളകൊമ്ബ കോളനിയിലെ മാരിശെല്‍വനെ (65) കാട്ടാന ചവിട്ടിക്കൊന്നു.ഞായറാഴ്ച രാത്രിയായിരുന്നു അപകടം. രാത്രി വില്ലൂര്‍മട്ടം അങ്ങാടിയില്‍ സാധാനങ്ങള്‍ വാങ്ങാനായി പോയ മാരിശെല്‍വനെ തിങ്കളാഴ്ച രാവിലെയും മടങ്ങിയെത്താതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീടിനടുത്തുള്ള പാറക്കെട്ടില്‍ കാട്ടാന ചവിട്ടിക്കൊന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞ് റെയ്ഞ്ചര്‍ പെരിയസ്വാമി സ്ഥലത്തെത്തി. മൃതദേഹം കുന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: സരസു
