പല്‍ഗാര്‍: മണലില്‍ കുടുങ്ങിയ കാറിനെ തിരയെടുത്തു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. ആഞ്ഞടിക്കുന്ന തിരയില്‍ പെട്ട് കടലിലേക്ക് ഒഴുകിപ്പോകുന്ന കാറിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടിരിക്കുന്നത്. തിരയില്‍പ്പെട്ട കാറില്‍ നിന്നും ഒരാള്‍ വളരെ കഷ്ടപ്പെട്ട് രക്ഷപ്പെടുന്നത് വീഡിയോയില്‍ കാണാം. എന്നല്‍ ഈ കാറില്‍ എത്ര പേരുണ്ടായിരുന്നെന്നോ ആര്‍ക്കെങ്കിലും പരിക്ക് പറ്റിയിട്ടുണ്ടോയെന്നതും വ്യക്തമല്ല.
കടല്‍തീരത്തുകൂടി ഓടിക്കുകയായിരുന്നു കാര്‍ തീരത്തെ മണലില്‍ കുടുങ്ങുകയായിരുന്നു. പിന്നാലെ ആഞ്ഞടിച്ച തിരകള്‍ കാറിനെ ഉള്ളിലേക്ക് വലിച്ചുകൊണ്ടുപോയി. എഎന്‍ഐയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
